Home Latest News നടൻ ഹരീഷ് പേങ്ങൻ (48) അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ (48) അന്തരിച്ചു

0
നടൻ ഹരീഷ് പേങ്ങൻ (48) അന്തരിച്ചു

കൊച്ചി: കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ (48) അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. അടിയന്തര കരൾമാറ്റമാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു.

കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്. ജോ ആൻഡ് ജോ, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

error: Content is protected !!