നിരവധി മോഷണ കേസിൽ പ്രതിയായ ഹംസ എന്ന കുപ്പികണ്ടo ഹംസ യുവതിയുടെ നേരെ ലൈംഗിക അതിക്രമത്തിന് പിടിയിൽ.
മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് വച്ച് അഞ്ചുതെങ്ങ് സ്വദേശിയായ യുവതിയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത യുവതിയെ ബസ് സ്റ്റാൻഡിന് സമീപം വച്ച് മർദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത ഹംസ എന്ന കുപ്പികണ്ടം ഹംസ എന്നയാളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. 29.04.2023 തീയതിയാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നില്കുകയായിരുന്ന സ്ത്രീയോടാണ് പ്രതി മോശമായി പെരുമാറിയത് തുടർന്ന് ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്, തുടർന്ന് ഇയാൾ സഞ്ചരിച്ച് വന്നിരുന്ന സ്പ്ലണ്ടർ മോട്ടോർസൈക്കിളിനെ പറ്റി അന്വേഷിച്ചതി തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും മോഷണം ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ SI മാരായ പ്രശാന്ത്.സി.പി, പ്രിയ, രതീഷ് സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, സുനിൽ സിവിൽ പോലീസ് ഓഫീസർ രഘു,ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.