ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രതികളായ ക്രിമിനൽ കേസിൽ അനുകൂല ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. 2021 ജൂൺ 10ന് അയച്ച കത്താണ് പുറത്തുവന്നത്. കത്തിനൊപ്പം ബി.ജെ.പി നേതാക്കളുടെ നിവേദനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരായ കേസിൽ പൊലീസ് അന്വേഷണം നടന്നുവരികെയാണ് ബി.ജെ.പി നേതാക്കൾ പരാതിയുമായി ഗവർണറെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളെ അപമാനിക്കാനുള്ള ശ്രമം പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. സുപ്രീംകോടതി വിധി ലംഘിച്ചാണ് പൊലീസിന്‍റെ ഇടപെടൽ ഉണ്ടാകുന്നത്. ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നത്.ബി.ജെ.പി നേതാക്കൾ തനിക്ക് നേരിട്ട് ഒരു നിവേദനം നൽകിയെന്നും നിവേദനത്തിൽ പൊലീസിനെതിരെ ചില ആരോപണങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഉചിതമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ഗവർണറുടെ കത്തിലുണ്ട്.ഗവർണർ-സർക്കാർ പോരിന്‍റെ ഭാഗമായി മുമ്പ് നിരവധി കത്തുകൾ പുറത്തുവരുന്നിരുന്നു. ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച രണ്ട് കത്തുകളാണ് പുറത്തുവന്നിട്ടുള്ളത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020