ഓച്ചിറ: ആശുപത്രിയിൽവെച്ച് മൂന്നു വയസ്സുകാരന്റെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്നയാൾ പൊലീസ് പിടിയിലായി. കുന്ദംകുളം പഴുതന മാങ്കേടത്ത് ഷബീർ ആണ് (34) പിടിയിലായത്. കഴിഞ്ഞദിവസം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ പന്മന നടുവത്തുചേരി ബയ്ത്തുൽ ഹമ്ദൽ വീട്ടിൽ ഷമീർ-സജിനി ദമ്പതികളുടെ മകന്റെ കഴുത്തിൽ കിടന്ന ഒരുപവൻ മാലയാണ് ഇയാൾ അപഹരിച്ചത്.
മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസ്സുകാരൻ.സജിനി ഡോക്ടറെ കാണാൻ കാത്തുനിന്ന സമയം തന്ത്രപൂർവം പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോൾ മാല കാണാത്തതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയശേഷം ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, മുന്തിരി സ്വാമിനാഥൻ, എ.എസ്.ഐമാരായ ഇബ്രാഹിംകുട്ടി, അഷ്റഫ്, സി.പി.ഒ രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347