പോത്തൻകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് പേരുമല മഞ്ച റസിയ മൻസിലിൽ തൗഫീഖ് (19) നെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഫോൺ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി.
ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഡി.വൈ.എസ്.പി. എസ്.വൈ. സുരേഷ് കുമാർ, പോത്തൻകോട് എസ്.എച്ച്.ഒ. ഡി. ഗോപിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
[ap_social facebook=”http://facebook.com/varthatrivandrumonline/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
കൗതുകമായി ഒരു സാഹസിക ഫോട്ടോഷൂട്ട്
https://www.facebook.com/varthatrivandrumonline/videos/410874189896767/