ജി.എച്ച്.എസ്.എസിസ് ആറ്റിങ്ങൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം

0
370

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് ഡ‌െപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിക്കും. പുതിയ ബ്ലോക്കിന് 150-ാമത് ഗാന്ധിജയന്തി വാർഷിക സ്മാരകം എന്ന് അഡ്വ. ബി.സത്യൻ എം.എൽ.എ നാമകരണം ചെയ്യും. നഗരസഭാ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,​ ആർ.രാജു,​ എ. റുഖൈനത്ത്,​ എസ്.ജമീല,​ അവനവഞ്ചേരി രാജു,​ എം.അനിൽകുമാർ,​ എസ്.വിശ്വനാഥൻ,​ എസ്.സന്തോഷ് കുമാർ,​ മുരളീധരൻ,​ ഡി.എസ്. ജയരാജ്,​ എ. ലതാകുമാരി,​ ആർ.എസ്. ലത,​ പി. സിനി,​ സി.പ്രദീപ് എന്നിവർ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here