നെടുമങ്ങാട് കഞ്ചാവ് വേട്ട

0
169

നെടുമങ്ങാട് : ഇരുചക്രവാഹനത്തിൽ കഞ്ചാവുവിൽപ്പനയ്ക്കെത്തിയ പ്രതികൾ പിടിയിലായി. നെടുമങ്ങാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പനവൂർ അനാട് ആട്ടുകാൽ ചാവറക്കോണം റംസീന മൻസിലിൽ മുഹമ്മദ് റാഷിദ് (25), തൊളിക്കോട് മാങ്കോട്ടുകോണം ആഷിക് മൻസിലിൽ മുഹമ്മദ് ആഷിക്ക് (26) എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് സി.ഐ. ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 110-ഗ്രാം കഞ്ചാവും 11000-രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ മുഹമ്മദ് ആഷിക്കാണ് തനിക്ക് കഞ്ചാവ് വിൽപ്പനയ്ക്കെത്തിച്ചതെന്ന് മുഹമ്മദ് റാഷിദ് സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തൊളിക്കോടുനിന്നുമാണ് മുഹമ്മദ് ആഷിക്കിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ഇവർ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു.
മുൻപും കഞ്ചാവ് കേസിൽ മുഹമ്മദ് റാഷിദ് പിടിയിലായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ആഷിക്കെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രിവന്റീവ് ഓഫീസറായ അനിൽകുമാർ, നാസറുദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, മുഹമ്മദ് മിലാദ്, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373