രാജ്യത്ത് ഇന്ധന വില കുറച്ചത് പ്രാബല്യത്തിലായി. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചത്. സംസ്ഥാന സർക്കാരുകൾ കൂടി ആനുപാതികമായി ഇന്ധന നികുതി കുറയ്ക്കുന്നതോടെ പെട്രോൾ ഡീസൽ വില യഥാക്രമം 9.50 രൂപയും ഏഴ് രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. കേന്ദ്രം തീരുവ കുറച്ചതിന് പിന്നാലെ ആനുപാതികമായി കേരളത്തിലും ഇന്ധന നികുതി പെട്രോളിന് 2.40 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഇതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.36 രൂപയും കുറയും.
ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ പാൻ ഇന്ത്യൻ സിനിമകൾ
https://www.facebook.com/varthatrivandrumonline/videos/1041925113369314