സംസ്ഥാനത്ത് ഇന്ന്( 18/12 2020) നടക്കാനിരുന്ന ഹയർ സെക്കൻഡറി വിഭാഗം Accountancy with AFS ഫസ്റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് നടപടി.
ഇന്നലെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ചോദ്യപേപ്പർ മോഷണം പോയതായി സംശയം തോന്നി. തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വിശദമായ പരിശോധനയിൽ മൂന്ന് സെറ്റ് ചോദ്യപേപ്പർ മോഷണം പോയതായി പൊലീസ് അറിയിച്ചു. മുറിയിലെ എയർ ഹോളിലൂടെയാണ് മോഷടാവ് അകത്തു കടന്നതെന്നു പോലീസ് അറിയിച്ചു.
[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]