ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വംബോർഡ് ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവാഘോഷങ്ങൾ ഒഴിവാക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി പറ എടുക്കാൻ വീടുകളിൽ പോകില്ല, ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.
നിലവിൽ ക്ഷേത്ര കുളത്തിലും ശ്രീകോവിലും കൗണ്ടറിലും അടക്കം ഭക്തർ നിയന്ത്രണമുണ്ട്. മാസ്ക്,സാമൂഹ്യ അകലം പാലിക്കൽ, ദർശനത്തിന് എത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസ്സിനു താഴെയുള്ള വരെയും 65 വയസ്സിന് മുകളിലുള്ള വരെയും പ്രവേശിപ്പിക്കില്ല. ജനുവരി പകുതിയോടെ ആണ് അടുത്ത പൂരം സീസൺ ആരംഭിക്കുക കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ പൂരം സീസണും ഏറെ പ്രതിസന്ധിയിലായി തൃശൂർ പൂരമടക്കം മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉത്സവങ്ങൾ എല്ലാം ആചാരത്തിൽ ചുരുങ്ങി നിലവിലെ കോവിഡ് പ്രതിസന്ധി തുടർന്നാൽ മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ഉത്സവങ്ങളും പൂർണമായി ഒഴിവാക്കേണ്ടി വരും.
ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം…
[fb_plugin video href=”https://www.facebook.com/107537280788553/videos/386902239198047″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]