11കാരിയെ പിതാവ് കൊലപ്പെടുത്തി നദിയിൽ തള്ളി.

0
51

11കാരിയെ പിതാവ് കൊലപ്പെടുത്തി നദിയിൽ തള്ളി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബിഹാർ സ്വദേശിയായ മുഹമ്മദ് സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.പാനാജിക്കടുത്തുള്ള ചരാവോ ദ്വീപിലാണ് മുഹമ്മദ് സലീം താമസിച്ചിരുന്നത്. ജനുവരി 12ന് മകളെ അജ്ഞാതർ തട്ടികൊണ്ടുപോയി എന്ന് കാണിച്ച് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുഹമ്മദ് സലീമിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പരാതിക്കാരൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.ഇയാൾ എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹം മണ്ടോവി നദിയിൽ തള്ളുകയായിരുന്നെന്നും ഫയർഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.