ഫാന്റം പൈലി വർക്കലയിൽ പൊലീസ് പിടിയിൽ

കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ.കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ബഷീർ കുട്ടിയുടെ മകൻ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ (40) വർക്കല പോലീസ് അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിലാക്കി. വധശ്രമം, അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ,പിടിച്ചുപറി,ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി. സ്കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്,ലഹരി വില്പന കേസുകളിൽ പ്രതിയാണ്.

അടുത്തകാലത്തായി വർക്കലയിലും പള്ളിക്കലും വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജയിലിലായി ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.വർക്കല പ്രദേശത്തെ ഗുണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഷാജി തുടർച്ചയായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നും ക്രിമിനൽ കേസുകളിൽ വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതിന്റെയും അടിസ്ഥാനത്തിലാണ് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഷാജിയെ അറസ്റ്റ് ചെയ്തത്.

ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യണമെന്ന ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശത്തിന്റെയും വർക്കല ഡി വൈ എസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ഐമാരായ സുരേഷ് ബാബു,ലിജോ,എസ് സി പി ഒ മാരായ വിജു,ഷിജു, സുധീർ,ഹേമാവതി സിപിഒ മാരായ ഷജീർ,ബിനു ശ്രീദേവി,പ്രശാന്ത് കുമാരൻ നായർ, സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കൂടുതൽ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്എച്ച് ഒ എസ് സനോജ് അറിയിച്ചു.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617

 

 




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!