വിദ്യാർഥിനിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീലമാകകി പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരേ പോലീസ് കേസെടുത്തു. കാട്ടാക്കട സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കെതിരേയാണ് റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തത്. സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും പോലീസുകാരന്റെ മകനായ വിദ്യാർഥിക്കെതിരേ കേസെടുക്കാത്തത് വിവാദമായിരുന്നു.
പെൺകുട്ടിയുടെ മൊഴി വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ചു. തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു നല്ല ഇടപെടലല്ല ഉണ്ടായതെന്നാണ് രക്ഷിതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020