ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ വഞ്ചിയൂർ വൈദ്യശാലമുക്കിൽ പ്രവർത്തിക്കുന്ന ക്വറിയർ സർവീസ് നടത്തുന്ന സ്ഥാപനം പരിശോധിച്ചതിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.250 kg കഞ്ചാവും Suzuki Acess 125 സ്കൂട്ടറും ഒരു വെയിംഗ് മഷിനും രണ്ട് വില കൂടിയ സ്മാർട്ട് ഫോണുകളും കണ്ടെടുത്തു.
ടി സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ മേ വർക്കൽ ദേശത്ത് വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജി(25)നെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. കൊറിയർ സെർവിസിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. പെട്രോളിംഗിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ദീപക്, അശോക് കുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, രാധാകൃഷ്ണ പിള്ള, ഗിരീഷ് കുമാർ, വൈശാഖ്, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.