എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി

നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

25 വര്‍ഷത്തിനകം കേരളത്തെ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തിനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സമസ്ത മേഖലകളിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു.കാര്‍ബണ്‍ ന്യൂട്രലിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും 200 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കും. ആരോഗ്യരംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. ഇതിനായി കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും.

ബേക്കല്‍ മുതല്‍ കോവളം വരെയുളള ജലപാത ടൂറിസം രംഗത്തും വലിയ സാധ്യതകള്‍ നല്‍കും. ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ 300 കോടി രൂപ നീക്കിവച്ചു. ഇടുക്കി, വയനാട് , കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. ഓരോ എയര്‍ സ്ട്രിപ്പിനും 125 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കോവളം, ആലപ്പുഴ, കുമരകം, കുട്ടനാട്, ബേപ്പൂര്‍, ബേക്കല്‍, കൊച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. മൂന്നു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!