കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.  ആദ്യം തപാൽ വോട്ടുകളാണ് എണ്ണിയത്. പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങി.  224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്. 28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്ക് കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമാണെങ്കിലും ബിജെപി ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ്. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ജനതാദൾ എസ് നിർണായക ശക്തിയാകുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. ആകെസംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാൽ കർണാടകം തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നതുന്നു.

ഓൾഡ് മൈസൂർ മേഖലയിൽ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലും ഒക്കെ 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോൺഗ്രസ് വിലയിരുത്തൽ. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗരപ്രദേശങ്ങളിലെ മധ്യവർഗ്ഗ വോട്ടർമാർ ആർക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ന്യൂനപക്ഷം, ഒബിസി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകൾ കൂടുതലും കോൺഗ്രസിന് അനുകൂലമാണെന്നാണ് സർവ്വേഫലങ്ങൾ. കർണാടകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 1989 വരെ കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനുശേഷം ബിജെപിയുടെ വോട്ടുബാങ്കായി മാറിയത്. കർണാടകത്തിൽ മുഖ്യമന്ത്രിമാരായിട്ടുള്ള ബി എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തിൽനിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാർവാഡ്, ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

ജനസംഖ്യയുടെ 13% വരുന്ന വൊക്കലിഗയാണ് കർണാടകത്തിന്‍റെ വിധിയെഴുത്തിൽ നിർണായക സ്വാധീനമുള്ള മറ്റൊരു സമുദായം. പരമ്പരാഗതമായി വൊക്കലിഗ സമുദായം കോൺഗ്രസിനും ജനതാദൾ എസിനുമൊപ്പം അടിയുറച്ചുനിൽക്കുന്നവരാണ്. വൊക്കലിഗ സമുദായത്തിൽനിന്നുള്ള എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവർ കർണാടകത്തിന്‍റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറും വൊക്കലിഗ സമുദായത്തിൽനിന്നുള്ളയാളാണ്. ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസൻ, മൈസൂരു, തുമുകുരു, ചാമരാജ് നഗർ എന്നിവയാണ് വൊക്കലിഗ സമുദായത്തിന്‍റെ സ്വാധീനകേന്ദ്രങ്ങൾ.

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!