ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.വൈകുന്നേരം അഞ്ചുവരെയുള്ള കണക്കു പ്രകാരം 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഏറ്റവും ഉയർന്ന പോളിംഗ് പശ്ചിമബംഗാളില്‍ രേഖപ്പെടുത്തി. 77.6 ശതമാനം പോളിംഗ് ബംഗാളില്‍ രേഖപ്പെടുത്തി. കനത്ത പോരാട്ടം നടക്കുന്ന ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 46.3 ശതമാനം പോളിംഗാണ് ഇവിടെ പോള്‍ ചെയ്തത്. വൈകുന്നേരം അഞ്ചുവരെയുള്ള പോളിംഗ് ശതമാനം ചുവടെ
മഹാരാഷ്ട്ര (54.9), തമിഴ്‌നാട് (62), ആന്‍ഡമാന്‍ നിക്കോബാര്‍(56.9), അരുണാചല്‍ പ്രദേശ് (64.4), ആസാം (70.8), ഛത്തീസ്ഗഡ് (64.3), ജമ്മു കാഷ്മീര്‍ (65.1), മണിപ്പുര്‍ (67.7), മേഘാലയ (69.9) മിസോറാം (52.7), നാഗാലാന്‍ഡ് (55.8), പുതുച്ചേരി(72.8), രാജസ്ഥാന്‍ (50.3), സിക്കിം (68.1), യുപി (57.5), ഉത്തരാഖണ്ഡ് (53.6), പശ്ചിമ ബംഗാള്‍ (77.6), ബിഹാര്‍ (46.3), ലക്ഷദീപ് (59), മധ്യപ്രദേശ് (63.3), തൃപുര(76.1).