ശുദ്ധവായു ശ്വസിച്ച് നാടറിഞ്ഞൊരു വയൽനടത്തം

ഇടയ്‌ക്കോട് : പ്രകൃതി ഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ചു വയൽക്കാറ്റേറ്റ് നടന്നാലോ..ആ പഴയ ഗ്രാമ നന്മകളിലൂടെ.. കാർഷിക സംസ്‌കൃതിയെ പുനർജീവിപ്പിക്കുന്ന വയൽനടത്തം സംഘടിപ്പിച്ചത് പിരപ്പമൺകാട് ഏല പാടശേഖരസമിതിയാണ്. ഒപ്പം കർഷകരും കുട്ടികളും നാട്ടുകാരും ഒത്തുചേർന്നപ്പോൾ ഒരു സംസ്‌കൃതിയുടെ ഉണർത്തുപാട്ടാണ് പിരപ്പമൺകാവ് പടശേഖരത്തു കേട്ടത്. ആരോഗ്യചിന്തയുടെ കൂടി ഭാഗമായ പ്രഭാത സായാഹ്നനടത്തം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം കൂടി വയൽ നടത്തത്തിനുണ്ട്. ഇടയ്‌ക്കോട് ആറാട്ട് കടവിൽ പടശേഖരസമിതി സെക്രട്ടറി എ അൻഫാർ അധ്യക്ഷതയും സാബു വി ആർ സ്വാഗതവും പറഞ്ഞ യോഗം മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വി ഷൈനി, റ്റി ബിജു, വിഷ്ണു രവീന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു. ഇടയ്‌ക്കോട് എൽ പി എസ് പ്രധാന അധ്യാപകൻ ജയകുമാരൻ ആചാരി നന്ദിയും പറഞ്ഞു. അവനവൻച്ചേരി ഹൈസ്കൂളിലെ എസ് പി സി കോർഡിനേറ്റർ ഒ സാബുവും എസ് പി സി വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് ആൾക്കാർ പങ്കെടുത്ത ചടങ്ങ് നാടിനു തന്നെ മാതൃകയാണ്. ആറ്റു വരമ്പിലൂടെയും പാടവരമ്പിലൂടെയും നടക്കുക എന്നതിനപ്പുറത്തേയ്ക്ക് കാട് പിടിച്ച കാർഷിക സംസ്‌കൃതിയെ പുറത്ത് കൊണ്ട് വരുന്നതിനാണ് ഇത്തരം സംരംഭം സംഘടിപ്പിച്ചത്. ആരും കടന്നു വരാത്ത ഇടം ആയതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഈ ഭാഗത്തു ഉണ്ടായിരുന്നു. അത് ഒഴിവാക്കുക എന്നതും പടശേഖര സമിതിയുടെ പ്രവർത്തനങ്ങളിലൊന്നായിരുന്നു. വരും ദിവസങ്ങളിൽ പുറത്ത് നിന്നുള്ളവരെയും ഇവിടേയ്ക്ക് കൊണ്ടുവരാനും ഇടയ്‌ക്കോട് പ്രദേശത്തെ മുഴുവൻ പടശേഖരവും കാർഷിക യോഗ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!