ദില്ലിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.
ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചണ്ഡിഗഢിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഘാനിസ്താനാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. തുർക്മെനിസ്താൻ, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഭൂചലമുണ്ടായതായും റിപ്പോർട്ടുകളുണ്ട്