കൊറിയർ സർവ്വീസ് വഴി മയക്ക് മരുന്ന് വ്യാപാരം, രണ്ടു പേര് പിടിയിൽ. എം.ഡി.എം.എ ശേഖരണവും പൊലീസ് പിടികൂടി. പത്തനംതിട്ട അഴൂർ മാലേത്ത് വീട്ടിൽ നിഖിൽ (28), അഴൂർ തെങ്ങുംചേരിൽ വീട്ടിൽ ജിത്ത് എന്ന ജി. അഭിജിത് (23) എന്നിവരാണ് പിടിയിലായത്.നിഖിലിന്റെ വിലാസത്തിലാണ് രാസലഹരിമരുന്ന് എത്തിയത്. കൊറിയർ സർവിസ് സെന്ററിൽ എക്സ്റ്റൻഷൻ ബോർഡിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ ബാംഗളൂരുവിൽനിന്ന് എത്തിയത്.പ്ലാസ്റ്റിക് കവർ ഉൾപ്പെടെ ആറ് ഗ്രാം തൂക്കംവരുന്ന പൊതിക്കുള്ളിൽ 4.5 ഗ്രാം എം.ഡി.എം.എയാണുള്ളത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരനും പരിശോധനയിൽ പങ്കെടുത്തു.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157