പാറശാല: പൊതു നിരത്തിൽ മദ്യപിക്കുന്നതും കഞ്ചാവുപയോഗിക്കുന്നതും വിലക്കിയതിനെത്തുടർന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. ചെവിക്കു വെട്ടേറ്റ പരശുവയ്ക്കൽ കല്ലുവിള പുത്തൻവീട്ടിൽ അജികുമാർ(42) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാലുപേർ അജികുമാറിനെ വീടുകയറി ആക്രമിച്ചത്. തന്റെ വീട്ടിലേക്കുളള വഴിയിൽ രാത്രികാലങ്ങളിൽ ചിലർ സംഘംചേർന്നു മദ്യപിക്കുകയും കഞ്ചാവുപയോഗിക്കുകയും ചെയ്തിരുന്നതായി അജികുമാർ പറഞ്ഞു.നിരവധിത്തവണ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രാത്രി ഇതിനെച്ചൊല്ലി അവരുമായി വാക്കേറ്റമുണ്ടായി. പോലീസിനു പരാതി നൽകുമെന്നും അജികുമാർ പറഞ്ഞു. ഇതിനു പിന്നാലെയാണ് സംഘം വീട്ടിലേക്ക് ഇരച്ചുകയറി അജികുമാറിനെ ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ അജികുമാറിന്റെ ഭാര്യയെ ആക്രമിച്ചെന്നും പരാതിയുണ്ട്. അജികുമാറിന്റെ ആറു വയസ്സുളള കുട്ടിയെ പിടിച്ചുതള്ളിയതിനെത്തുടർന്ന് കുട്ടിയുടെ തല ചുവരിലിടിച്ചു പരിക്കേൽക്കുകയും ചെയ്തു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617