വാമനപുരം നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡി. കെ. മുരളി. പ്രാഥമിക വിദ്യാഭ്യാസം വെള്ളുമണ്ണടി,നെല്ലനാട് സ്കൂളുകളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം വെഞ്ഞാറമൂട് സ്കൂളിലും പൂര്‍ത്തിയാക്കിയ ശേഷം നിലമേല്‍ എന്‍ എസ് എസ് കോളേജില്‍ നിന്നും പ്രീ ഡിഗ്രിയും, ചെമ്പഴന്തി എസ്.എന്കോളേജില്‍ നിന്നും ഡിഗ്രിയും തിരു: ലോ അക്കാദമി ലോകോളേജില്‍ നിന്നും LLB പഠനവും പൂര്‍ത്തിയാക്കി. 1989ല്‍ എന്‍റോള്‍ ചെയ്തു. തുടര്‍ന്ന് നെടുമങ്ങാട് ആറ്റിങ്ങല്‍ കോടതിയില്‍ അഭിഭാഷകനായി. എസ്എഫ്ഐ ചെമ്പഴന്തി കോളേജ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന അദേഹം നെടുമങ്ങാട് താലൂക്ക് വൈസ് പ്രസിഡണ്ടും 1980-81 കാലത്ത് കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറുമായി. കെഎസ്.വൈഎഫിലൂടെ യുവജന രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ഏരിയ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റ് പ്രവർത്തന മേഖലകൾ
2000-05 കാലയളവിൽ പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ആയിരുന്നു. അധികാര വര്‍ഗത്തിന്‍റെ ചൂഷണനയങ്ങള്‍ക്കെതിരെ ഉള്ള പോരാട്ടത്തില്‍ എന്നും മുന്നണി പോരാളിയായിരുന്നു ഡി.കെ. ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗവും സംസ്ഥാന കൌണ്‍സില്‍ അംഗവുമാണ്. കര്‍ഷകസംഘം ജില്ലാ ട്രഷററും സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ്. 1979ല്‍ സിപിഐ എമ്മില്‍ അംഗമായ അദേഹം 1985ല്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയംഗവും തുടര്‍ന്ന് പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റിയംഗവുമായി. 1998 മുതല്‍ സിപിഐ എം വെഞ്ഞാറമൂട് ഏരിയകമ്മിറ്റിയംഗമായി 2008 മുതല്‍ 2016 വരെ വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയായും 2011 മുതല്‍ ജില്ലാകമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു.
ഡി. കെ. മുരളി
ജനനം:ജൂലൈ 31, 1961 (59 വയസ്സ്)
ഭാര്യ :മായ ആർ.
അമ്മ:ടി.പി. ജഗദമ്മ
അച്ഛൻ:വി. ദാമോദരൻ നായർ.
മക്കൾ – ബാലമുരളി, (B.Tech കോഴ്സ് പൂർത്തിയാക്കി).
ഹരിമുരളി(B.Sc (Maths) ഫൈനൽ ഇയർ വിദ്യാർത്ഥി, മാർ ഇവാനിയോസ് കോളജ്).
മേൽവിലാസം
ശ്രീ വീട്, ആറ്റിങ്ങൽ റോഡ്,
വെഞ്ഞാറമൂട്
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]