നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മുമ്പാകെ സമർപ്പിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മെമ്മറി കാർഡ് അനധികൃതമായി ആരോ പരിശോധിച്ചതിനാൽ ഹാഷ് വാല്യു മാറിയതായി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് വിധി. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതി നടൻ ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി മുഖവിലക്കെടുത്തില്ല.

ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി സമർപ്പിച്ചത്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!