അനന്തപുരിയിൽ നാലു പതിറ്റാണ്ടു കാലം ദൃശ്യ കലയുടെ വിരുന്നൊരുക്കിയ ധന്യ രമ്യ സിനിമ ശാലകൾ വിസ്‌മൃതിയിലേക്ക്. ലോക്ക് ഡൗണിനെ തുടർന്ന് ഒരു വർഷമായി അടച്ചിട്ട തീയേറ്ററുകളാണ് കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങിയത്. സിനിമ തീയേറ്ററുകൾക്ക് പ്രദർശന അനുമതി ലഭിച്ചെങ്കിലും ഒരു വർഷക്കാലം അടഞ്ഞു കിടന്നത് സിനിമശാലയുടെ നാശത്തിന് കാരണമായി.
1977 മുതലാണ് ഈ തീയേറ്ററുകൾ പ്രവർത്തനമാരംഭിച്ചത്. കസ്തൂരി ശ്രീകാന്ത് എന്നീ പേരുകളിലാണ് ഈ തീയേറ്റർ അറിയപ്പെട്ടിരുന്നത്. ഇവിടെ പ്രദേർശിപ്പിച്ച ഉദ്ഘാടന ചിത്രങ്ങളായിരുന്നു സഖാക്കളേ മുന്നോട്ടുഉം,ഹോളിവുഡ് സിനിമ ആയ സ്പാർട്ടകസും. 1979 ൽ ഈ തീയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് വാങ്ങിയതോടെ ധന്യ രമ്യ എന്നീ പേരുകളിൽ പുനർ നാമകരണം ചെയ്തു.
പുനർ ഉദ്ഘാനത്തിന് പ്രദർശിപ്പിച്ച ചിത്രങ്ങൾ ആയിരുന്നു പ്രേമഗീതവും, അവതാരവും. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളുടെയും ആദ്യപ്രദർശനം ഇവിടെ ആയിരുന്നു. കാര്യം നിസാരം, ശേഷം കാഴ്ച്ചയിൽ,ചിരിയോ ചിരി എന്നിവ അവയിൽ ചിലതു മാത്രം. അരോമയുടെയും, സെഞ്ച്വറിയുടെയും സിനിമകളും റിലീസ് ചെയ്തത് ഇവിടെ ആയിരുന്നു.
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഒരു CBI ഡയറികുറുപ്, ഇൻസ്‌പെക്ടർ ബൽറാം, അമരം, കോട്ടയം കുഞ്ഞച്ചൻ, കൗരവർ, ദി കിങ്, ഹിറ്റ്ലർ, കഥപറയുമ്പോൾ തുടങ്ങിയവ അനന്തപുരിയിലെ സിനിമ പ്രേമികൾ കണ്ടത് ഈ അഭ്രാപാളികളിലൂടെയാണ്. മമ്മൂട്ടി ചിത്രങ്ങൾ ഏറയും റിലീസ് ആകുന്ന പതിവ് ധന്യ രമ്യ തീയേറ്ററുകളിൽ ആയിരുന്നു. ഇരുപതാം നൂറ്റാണ്ട്, സ്ഫടികം, തന്മാത്ര തുടങ്ങിയ മോഹൻ ലാൽ ഹിറ്റുകളും റിലീസ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് ഏറ്റവും കൂടിയ സിനിമ. അല്ലു അർജുനും ജയറാമും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച അങ്ങ് വൈകുന്ടപുറത്താണ് റിലീസ് ചെയ്ത അവസാന സിനിമ. നഗരത്തിന്റെ സിനിമ സംസ്കാരത്തിന്റെ ഈടുറ്റ ഒരു അധ്യായം ആണ് ഇതിലൂടെ ഇല്ലാതാകുന്നത്.
വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar
[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]