ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ. സുപ്രീംകോടതിയാണ് ഭാഗിക സ്റ്റേ അനുവദിച്ചത്. എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ. ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വോട്ട് ചെയ്യാനും എ രാജയ്ക്ക് അവകാശമില്ല.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ വാദം അംഗീകരിച്ചായിരുന്നു നേരത്തേ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.