മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വർഷം കോളേജുകളെ ഇതിനായി നിർബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തിരഞ്ഞെടുക്കാം. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നൽകും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ കോഴ്സിന്റെ കരിക്കുലം തയ്യാറാക്കി സർവകലാശാലയ്ക്ക് നൽകിയിട്ടുണ്ട്. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം. സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം.അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവിൽ വി സി ചുമതല വഹിക്കുന്നവർ യോഗ്യരാണ്.താൽക്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു

യമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി. കൊല്ലപ്പെട്ട...

തക്ഷശില ലൈബ്രറി പ്രതിഭസംഗമം ലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു.

മാമം, തക്ഷശില ലൈബ്രറി ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു....

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ – ലയൺസ്- ലൈഫ് വില്ലേജ് ശിലാസ്ഥാപനം ജൂലൈ 16ന്.

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് 25 കുടുംബങ്ങൾക്ക് (22 എസ്സ്.സി.പി 3 ജനറൽ) ഭവനം നിർമ്മിച്ച് നൽകുന്നതിന് ഓരോ കുടുംബത്തിനും 3 സെൻറ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!