വർക്കല: പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് നാളെ വർക്കലയിൽ. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വർക്കലയിൽ എത്തുകയെന്ന് എൻ.ഡി.എ വർക്കല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി പറഞ്ഞു.
രാവിലെ 10.5ന് വർക്കല ഹെലിപാഡിൽ എത്തുന്ന അദ്ദേഹം 11.50വരെ വർക്കലയിൽ ഉണ്ടാകും. എൻ.ഡി.എ പ്രവർത്തകരുടെ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. 10.15ന് വർക്കല താലൂക്ക് ആശുപത്രി ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് ഷോ പതിനൊന്ന് മണിയോടെ റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിക്കും. റെയിൽവേ സ്റ്റേഷനിൽ കൂടുന്ന പൊതുയോഗത്തിൽ രാജ്നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷം അദ്ദേഹം ശിവഗിരി സന്ദർശിക്കും. മഹാസമാധിയിൽ സന്ദർശനം നടത്തിയ ശേഷം ശിവഗിരി മഠത്തിലെ സ്വാമിമാരുമായി അദ്ദേഹം ചർച്ച നടത്തും.
ശിവഗിരി സന്ദർശത്തിൽ രാജ്നാഥ് സിംഗിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി അനുഗമിക്കും. റോഡ് ഷോയിൽ ബി.ജെ.പി ജില്ലാതല നേതാക്കൾ പങ്കെടുക്കും. തുടർന്ന് അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ യാത്രതിരിക്കും. പത്രസമ്മേളനത്തിൽ വർക്കല, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ മട്ടാർ രത്നാകർ ഹെഡ്ഗെ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായി വക്കം അജിത്ത്, ഇലകമൺ സതീശൻ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കോവിലകം മണികണ്ഠൻ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ രാജ് എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]