കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് വീണ്ടും കർശനമാക്കി

പാലക്കാട്: കുസാറ്റ് ദുരന്തപശ്ചാത്തലത്തിൽ കോളേജ് കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് വീണ്ടും കർശനമാക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ 2015 ഒക്ടോബർ 12ന് കാമ്പസുകളിലെ ആഘോഷപരിപാടികൾ നിയന്ത്രിച്ച് മാർഗരേഖ ഇറക്കിയിരുന്നു. ഇതും 2016 ജൂൺ ആറിലെ ഭേദഗതി നിർദേശവും കർശനമാക്കാനാവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞദിവസം കോളജുകളിൽ എത്തിയത്. പുറത്തുനിന്നുള്ള ഏജൻസികൾ വഴിയുള്ള പരിപാടികളോ, ഡിജെ -മ്യൂസിക് പോലെ പണം ചെലവാക്കിയുള്ള പരിപാടികളോ കാമ്പസിനകത്തോ പുറത്തോ നടത്താൻ അനുവാദം നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് കർശന നിർദേശം നൽകിയത്. 2015ലെ മാർഗരേഖയിൽ ടെക് ഫെസ്റ്റുകൾ പോലുള്ളവ നിയന്ത്രിതമായി, സാങ്കേതിക കാര്യങ്ങളിലൊതുങ്ങി നടത്താമെന്നുണ്ടായിരുന്നെങ്കിലും 2016ൽ മാർഗരേഖ പുതുക്കിയപ്പോൾ പല ഇളവുകളും ഒഴിവാക്കി. ‘കോളേജ് ഡേ’കൾ അതിരുവിടുന്നെന്ന ആശങ്കയെത്തുടർന്നാണ് 2016ൽ മാർഗരേഖയിൽ തിരുത്തൽ വരുത്തിയത്. മാർഗരേഖയിലെ മുഖ്യ നിർദേശങ്ങൾ-കോളേജ് മേധാവിയിൽനിന്ന് അനുവാദം വാങ്ങണം. അഞ്ചുദിവസം മുമ്പ് സ്റ്റാഫ് അഡ്വൈസർ മുഖേന പരിപാടികളുടെ വിശദാംശം യൂനിയൻ നേതൃത്വം അറിയിക്കണം. ആഘോഷങ്ങൾക്ക് കോളജിലെ അച്ചടക്കസമിതി മേൽനോട്ടം വഹിക്കണം. -അച്ചടക്കസമിതി സ്റ്റാഫ് അഡ്വൈസർ കൺവീനറായും സ്ഥാപനമേധാവി അധ്യക്ഷനായും വകുപ്പ് തലവന്മാരും അച്ചടക്കസമിതി അംഗങ്ങളുമടങ്ങുന്ന സമിതി മേൽനോട്ടം വഹിക്കണം. ഐ.ഡി കാർഡ് ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വിദ്യാർഥികളിൽനിന്ന് ഒരാവശ്യത്തിനും പണപ്പിരിവ് നടത്താൻ അനുവദിക്കില്ല. -കോളജ് യൂനിയൻ ഓഫിസ് കോളജ് ദിനങ്ങളിൽ രാവിലെ എട്ടുമുതൽ ആറുവരെ മാത്രമേ തുറക്കേണ്ടതുള്ളൂ. പരിപാടികളോടടുത്ത ദിവസങ്ങളിൽ ഒമ്പതു വരെ സ്ഥാപന മേധാവിക്ക് ദീർഘിപ്പിക്കാം. സ്ഥാപന മേധാവി നിശ്ചിത ഇടവേളകളിൽ യൂനിയൻ ഓഫിസ് സന്ദർശിക്കണം. വേനലവധിയിൽ ഓഫിസ് താക്കോൽ സ്ഥാപനമേധാവി സൂക്ഷിക്കണം. -കോളജ് കാമ്പസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ആഘോഷ വേളകളിൽ വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ മാത്രം കയറ്റാം. ഹോസ്റ്റലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കോളജ് കൗൺസിൽ, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രത്യേക സമിതികൾ രൂപവത്കരിക്കണം. -ഹോസ്റ്റൽ അന്തേവാസികളിൽ ആരെങ്കിലും പരാതിപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കണം. ആയുധം സൂക്ഷിക്കൽ, മദ്യം- മയക്കുമരുന്ന് എന്നിവക്കെതിരെ ശക്തമായ നടപടി വേണം. കോളജ്, ഹോസ്റ്റൽ എന്നിവയുടെ പ്രവേശന കവാടങ്ങളിൽ സി.സി.ടി.വി വേണം. യുക്തിസഹ കാരണങ്ങളുണ്ടെങ്കിൽ മാത്രം പൂർവവിദ്യാർഥികൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരെ കാമ്പസിൽ പ്രവേശിപ്പിക്കാം. ഹോസ്റ്റലിൽ പുറമെനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് തടയണം. കാമ്പസിനകത്തെ പരിപാടികൾ രാത്രി ഒമ്പതിനു ശേഷം പാടില്ല. പരാതി പരിഹാരമാർഗങ്ങൾക്ക് കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കുകയും ആവശ്യമുള്ളത് പൊലീസിന് കൈമാറുകയും വേണം.

Latest

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു

യമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി. കൊല്ലപ്പെട്ട...

തക്ഷശില ലൈബ്രറി പ്രതിഭസംഗമം ലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു.

മാമം, തക്ഷശില ലൈബ്രറി ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു....

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ – ലയൺസ്- ലൈഫ് വില്ലേജ് ശിലാസ്ഥാപനം ജൂലൈ 16ന്.

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് 25 കുടുംബങ്ങൾക്ക് (22 എസ്സ്.സി.പി 3 ജനറൽ) ഭവനം നിർമ്മിച്ച് നൽകുന്നതിന് ഓരോ കുടുംബത്തിനും 3 സെൻറ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!