വക്കം : വക്കത്ത് വളർത്തുനായയെ അടിച്ചു കൊന്ന് വീട് കയറി അക്രമം. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വക്കം പാണന്റെമുക്കിൽ വട്ടവിള വീട്ടിൽ സുനിൽകുമാറിന്റെ വീട്ടിലാണ് അക്രമം നടന്നത്. സുനിൽകുമാറിന്റെ ഭാര്യ ഷൈലയുടെ ബന്ധു അഭിലാഷ് ആണ് അർദ്ധരാത്രി വീടുകയറി കൊലപാതക ശ്രമം നടത്തിയത്.
എന്നും കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം അഭിലാഷ് സ്ത്രീകളുള്ള സമീപത്തെ വീട്ടിൽ ചെന്ന് ശല്യം ചെയ്യാറുണ്ട്. അത് തെറ്റാണെന്നും അങ്ങനെ രാത്രിയിൽ പോയി ശല്യപ്പെടുത്തരുതെന്നും പറഞ്ഞ ഷൈലയോട് വൈരാഗ്യം തോന്നിയ അഭിലാഷ് ഇന്ന് പുലർച്ചെ 1 മണിയോടെ ഷൈലയുടെ വീട്ടിലെത്തി വളർത്തുനായായയെ ഒലക്ക കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഉലക്ക കൊണ്ട് സുനിൽകുമാറിനെയും ഷൈലയെയും അവരുടെ മകൻ സുനുവിനെയും ക്രൂരമായി മർദിച്ചു. തലയക്കും മറ്റും ഗുരുതരമായി അടിയേറ്റ ഇവർ വളരെ പാടുപെട്ട് അഭിലാഷിനെ കെട്ടിയിട്ട ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]