കാസർഗോഡ്: കാസർഗോഡ് ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ സഹോദരന്‍ വിഷം കൊടുത്തുകൊന്നു. ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ (22) പൊലീസ് കസ്റ്റഡിയില്‍. ഈമാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി– ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആന്‍മേരി മരിച്ചത് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ആല്‍ബില്‍ മാതാപിതാക്കളേയും കൊലപ്പെടുത്താനും ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ആല്‍ബില്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സ്വൈരജീവിതത്തിന് പണം കണ്ടെത്താൻ ആൽബിൻ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടെന്നു പൊലീസ് വിശദീകരിച്ചു. ചെറുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു ആൻമേരിയുടെ മരണം. സ്വാഭാവിക മരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ഈ യുവാവിന് ഒരു യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുണ്ട്. ഇത് സഹോദരി ആന്‍മേരിക്ക് അറിയാമായിരുന്നു. കൂടാതെ ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ആല്‍ബിനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.
ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്‌ക്കോ ?
https://www.facebook.com/varthatrivandrumonline/videos/1270817516595502/