തിരുവനന്തപുരം: വിതുരയിൽ ആദിവാസി കോളനിയിലെ പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ സ്വദേശിയായ സത്യചന്ദ്രൻ(52) ആദിവാസി കോളനിയിലെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ കുറെ നാളായി ഇയാൾ സ്കൂൾ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയിരുന്നു. എന്നാൽ പേടി കാരണം കുട്ടികൾ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഇക്കാര്യം സാമൂഹ്യ പ്രവർത്തകർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി. ഇതോടെ കല്ലാർ സ്വദേശി സത്യചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് വിതുര സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങലിൻറെ ആവശ്യം വികസനമോ കച്ചവടമോ ….
https://www.facebook.com/varthatrivandrumonline/videos/629231288001052/