കല്ലമ്പലം: സീമന്തപുരത്ത് അമ്മുമ്മയുടെ വീട്ടിൽ വിരുന്നെത്തിയ എട്ടുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര, പള്ളിക്കൽ, പുതുവൽ പുത്തൻവീട്ടിൽ സജീർ(39)ആണ് അറസ്റ്റിലായത്. അമ്മൂമ്മയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ കുട്ടി അമ്മയോട് പീഢന വിവരം ധരിപ്പിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പീഢനത്തിന് ശേഷം കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപം വച്ച് പോലീസ് പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഐ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ റൂറൽ എസ് പിയുടെ ഷാഡോ ടീമംഗങ്ങളായ സി പി ഒ സുധീർ,അനൂപ്,ഷിജു,സുനിൽലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
“കയ്യടിക്കടാ മക്കളെ കയ്യടിക്ക്…..” ഇത് കേരളത്തിന് ആറ്റിങ്ങലിന്റെ മാതൃക
https://www.facebook.com/varthatrivandrumonline/videos/214636726621172/