പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടു. നേരത്തെ കുറ്റപത്രം നിലനിൽക്കില്ലെന്നും, ഒന്നാം പ്രതിയുടെ മൊഴിയെ ആസ്പദമാക്കി മാത്രമാണ് അന്വേഷണം മുന്നോട്ട് പോയതെന്നും കാണിച്ച് സിംഗിൾ ബഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു. എന്നാൽ നിലവിൽ സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കുറ്റപത്രം നിലനിൽക്കും പക്ഷേ സിബിഐക്ക് അന്വേഷിക്കാമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
പെരിയയിലെ കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷ് ലാലിന്റെയും മരണം ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കുകയും പിന്നീട് അത് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. പ്രാദേശിക സിപിഐഎം നേതാക്കളെ ഉൾപ്പെടെ പ്രതികളാക്കിക്കൊണ്ടായിരുന്നു കറ്റപത്രം. എന്നാൽ മുതിർന്ന നേതാക്കൾക്കടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. ഇതോടെ കേസന്വേഷണം തുടരാനാകുന്നില്ലന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവൽക്കരണം ആവശ്യമോ? അനാവശ്യമോ?
https://www.facebook.com/varthatrivandrumonline/videos/306796063879654/