തോട്ടയ്ക്കാട് വടക്കോട്ടുകാവിൽ തിരുവോണനാളിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. തിരുവോണദിവസം വെളുപ്പിന് വടക്കോട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അത്തപ്പൂക്കളം ഒരുക്കികൊണ്ടു നിൽക്കുന്ന സമയം ക്ഷേത്രത്തിനു എതിർവശം നീരജിന്റെ വീടിനു മുന്നിൽ കുറച്ചു പേർ മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും തമ്മിൽ ചീത്തവിളിക്കുകയും ചെയ്തപ്പോൾ നീരജ് ഇവരെ വിലക്കി. തുടർന്ന് മദ്യപ സംഘം പിരിഞ്ഞു പോകുകയും സംഘത്തിൽ ഉണ്ടായിരുന്ന വിഷ്ണു പെട്ടന്ന് തന്നെ തന്റെ കാർ എടുത്തു നീരജിനെ ഇടിക്കാൻ വരികയും, പ്രാണരക്ഷാർത്ഥം ക്ഷേത്ര വളപ്പിൽ ഓടി കയറിയ നീരജിനെ കാറിൽ പിന്തുടർന്ന് പിറകിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി അതെ കാറിൽ നഗരൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റു കിടന്ന നീരജിനെ അത്തപ്പൂക്കളം ഇട്ടുകൊണ്ട് നിന്നവർ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് മാറ്റി. മനപ്പൂർവം കാറിടിച്ചു പരിക്കേൽപ്പിച്ചതിൽ തലനാരിഴക്കാണ് നീരജ് രക്ഷപെട്ടത്. പ്രതി വിഷ്ണുവിനെ നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ സാഹിൽ അറസ്റ്റ് ചെയ്തു. ഇടിച്ച കാർ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഉപേക്ഷിച്ചു എന്നു പ്രതി പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
എല്ലാ പ്രേക്ഷകർക്കും വാർത്താട്രിവാൻഡ്രത്തിന്റെ ഓണാശംസകൾ
https://www.facebook.com/varthatrivandrumonline/videos/324011332135299/