കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ അക്രമിസംഘം വ്യാപക അക്രമം നടത്തിയതായി പരാതി. കടയ്ക്കാവൂർ പതിനൊന്നാം വാർഡിലെ സരസനഗറിന് സമീപമുളള ജംഗ്ഷനിൽ കഴിഞ്ഞ രാത്രി ഉദ്ദേശം പതിനൊന്നരയോടുകൂടിയായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ ഒരു സംഘം അക്രമികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സമീപത്തെ കടകളുടേയും സ്ഥാപനങ്ങളുടേയും മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും സമീപ പ്രദേശങ്ങളിലെ വീടുകളിലെ പൈപ്പുലൈനുകളും മറ്റും അടിച്ചുതകർക്കുകയും തെറിവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് കടയ്ക്കാവൂർ പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടു. അക്രമികളിൽ ഒരാളുടെ ബൈക്ക് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെപറ്റി ഊർജിത അന്വേഷണം നടത്തി പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് എസ്. ഐ. വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
എല്ലാ പ്രേക്ഷകർക്കും വാർത്താട്രിവാൻഡ്രത്തിന്റെ ഓണാശംസകൾ
https://www.facebook.com/varthatrivandrumonline/videos/324011332135299/