28/12/2022 ആം തീയതി രാത്രി 7 30 മണിയോടുകൂടി പെരുംകുളം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി കാറിൽ എത്തി യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കൽപിച്ച കേസിലെ പ്രതികൾ പിടിയിലായി.
മണമ്പൂർ വില്ലേജിൽ പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ സാലി മകൻ നസീർ 40 വയസ്സ് എന്നയാളാണ് ഗുണ്ടാസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഗുരുതരമായി പരിക്കേറ്റ നസീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്.
മണമ്പൂർ വില്ലേജിൽ പെരുംകുളം ദേശത്ത് മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ ഷാജഹാൻ മകൻ താഹ 29 വയസ്സ്, കഴക്കൂട്ടം വില്ലേജിൽ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ജസ്‌ല മൻസിലിൽ അബ്ദുൽ ജബ്ബാർ മകൻ ജാസിംഖാൻ (33), അഴൂർ വില്ലേജിൽ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ അബ്ദുൽ സമദ് മകൻ റിയാസ് (33) എന്നിവരാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ
താഹയ്ക്ക് നസീറിനോടുള്ള മുൻവിരോദമാണ് ആക്രമത്തിൽ കലാശിച്ചത് കൃത്യത്തിന് ശേഷം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമിസംഘം കാറിൽ കയറി രക്ഷപ്പെട്ടത് കേസിലെ മുഖ്യപ്രതി താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
മറ്റ് പ്രതികളായ ജാസിംഖാൻ റിയാസ് എന്നിവർ തിരുവനന്തപുരം സിറ്റി കൊല്ലം മൈസൂർ സ്റ്റേഷനുകളിൽ വധശ്രമം പിടിച്ചുപറി ലഹരി കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളും അറിയപ്പെടുന്ന ഗുണ്ടകളും ആണ്സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൽക്കായി തിരുവനന്തപുരം റൂറൽ എസ്പി ശിൽപയുടെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
കടയ്ക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് എസ് ഐ ദീപു s s Gsi മാഹിൻ Scpo ജ്യോതിഷ് കുമാർ, ബാലു,അരുൺ,രാകേഷ് Cpo സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.