നെടുമങ്ങാട് ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിഞ്ഞ യുവതിയെ ആരുമില്ലാത്ത സമയം പോലീസുകാരൻ ആണെന്ന വ്യാജേന എത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പാലോട് പൗവത്തൂർ സ്മിതാ ഭവനിൽ ദീപു കൃഷ്ണനെ (37)ആണ് നെടുമങ്ങാട് സി എ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ദീപു കൃഷ്ണൻ ബുധനാഴ്ച രാത്രിയായിരുന്നു പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവിന്റെ ബൈക്കിൽ എത്തി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ആണെന്ന് പറഞ്ഞു യുവതിയുടെ വീട്ടിൽ കയറി ചില വിവരങ്ങൾ ചോദിച്ച് പേപ്പർ നൽകി ഒപ്പിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടു. യുവതി ഒപ്പിടാൻ ശ്രമിക്കുമ്പോൾ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട് ആയിരുന്നു ബലാത്സംഗം എന്ന് പോലീസ് പറഞ്ഞു. അതിനുശേഷം ബൈക്കുമായി ഇയാൾ സ്ഥലംവിട്ടു സംശയം തോന്നിയ യുവതി ബൈക്കിന്റെ നമ്പർ കുറിച്ച് എടുത്തിരുന്നത് പോലീസിന് നൽകി.
ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് പോലീസ് അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അവിവാഹിതനായ ഇയാൾക്കെതിരെ കരമന പാലോട് പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ വിതുര പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസിൽ പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി CAKE WORLD…
[fb_plugin video href=”https://www.facebook.com/107537280788553/videos/1049551222179794″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/1399261667094361″ ]