ചൂണ്ടല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഗുലാം റഹ്മാനാണ് പിടിയിലായത്.
35 കാരനായ ഇയാള്‍ വീടിന് സമീപം നിന്നിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സംഭവം.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ പ്രതിയെ കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.