മംഗലാപുരം: മംഗലാപുരം ജംഗ്ഷനിൽ ഓട്ടോ ഓടിച്ചിരുന്ന അനസിനെ ഓട്ടം പോകാനെന്ന വ്യാജേന വിളിച്ചു കൊണ്ട് പോയി വെട്ടി പരിക്കേൽപിച്ചു. ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം മംഗലാപുരം ജംഗ്ഷനിൽ നിന്ന് അനസിനെ ഓട്ടം വിളിച്ചു കൊണ്ടുപോയി മുരുക്കുംപുഴ കാളകണ്ടേശ്വരം ക്ഷേത്രത്തിന് സമീപം ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയും അക്രമികൾ ഓട്ടോയിൽ നിന്ന് ഇറങ്ങി അനസിനെ മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികൾ ആരെന്ന് വ്യക്തമല്ല. അനസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
ബാഡ്മിന്റൺ പ്രേമികൾക്കായി HSBC യുടെ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്
https://www.facebook.com/varthatrivandrumonline/videos/346759416492685/