ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 500 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആറ്റിങ്ങൽ കോരാണിയിൽ നടന്നത്.
കണ്ടെയ്‌നർ ലോറിയിലെ ഡ്രൈവറുടെ എസി ക്യാബിനിൽ ഒളിപ്പിച്ച നിലയിൽ 50 പാക്കറ്റുകൾ കണ്ടെടുത്തതായാണ് വിവരം. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആന്ധ്രാ പ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിയതെന്നാണ് സൂചന. പഞ്ചാബ് സ്വദേശിയെയും ജാർഖണ്ഡ് സ്വദേശിയുമാണ് പിടിയിലായത്. സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം.
കണ്ണൂർ കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മൈസൂർ കേന്ദ്രമായുള്ള സംഘമാണ് കഞ്ചാവ് കടത്തിയതെന്നും വിവരം. 20 കോടിയോളം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കേരളത്തിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നും അധികൃതർ.
രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങിയതിന്റെ ഓർമ്മകളുമായി 97-ാം വയസ്സിൽ വാസുപിള്ള സാർ
https://www.facebook.com/varthatrivandrumonline/videos/314417519630138/