ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടിച്ച കേസിലെ മുഖ്യ പ്രതി ചിറയിൻകീഴ് സ്വദേശി ജയചന്ദ്രൻ എക്സൈസിന്റെ പിടിയിൽ. എക്സൈസ് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുന്നു.
കഴിഞ്ഞ സെപ്റ്റംബർ 6 ന് ആറ്റിങ്ങൽ കോരാണിയിൽ നിന്ന് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 20 കോടി രൂപ വിലവരുന്ന 500 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചിറയിൻകീഴ് സ്വദേശിയായ ജയചന്ദ്രന് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസിന് അന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?
https://www.facebook.com/107537280788553/videos/771003397066639/