കഴക്കൂട്ടം: പുന്നാട്ട് ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷണം നടത്തിയ അയിരൂപ്പാറ, വെയിലൂർ, മുണ്ടക്കൽ മുറിയിൽ, താന്നി വിളാകത്ത് വീട്ടിൽ ശ്യാം കുമാർ (42)നെ കഴക്കൂട്ടം എസ് എച്ച്.ഒ ജെ.എസ്.എസ് പ്രവീണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോത്തൻകോട് മംഗലാപുരം പോലീസ് സ്റ്റേഷനുകളിൽ ക്ഷേത്ര മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]