കല്ലമ്പലം: കാണാതായ യുവാവിൻ്റെ മൃതദേഹം സ്വന്തം പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. പേരേറ്റിൽ മൂങ്ങോട് പി. കെ. എസ് മന്ദിരത്തിൽ പരേതനായ സുധാകരൻ്റെ മകൻ ആർ. എസ്. ആദർശ് (46) ആണ് മരിച്ചത്. ഈ മാസം 11-നാണ് കാണാതായത്. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടം വൃത്തിയാക്കുമ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പിതാവിൻ്റെ കുഴിമാടത്തിന് സമീപം മൃതദേഹം കണ്ടത്.
11-ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം മടങ്ങി വരാത്തതിനെത്തുടർന്ന് ബന്ധുക്കൾ കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കാണുന്നത്. അവിവാഹിതനാണ്. പോസ്റ്റുമാർട്ടo റിപ്പോർട്ട് വന്നാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് കല്ലമ്പലം സി.ഐ. എ ഫറോസ് പറഞ്ഞു.അമ്മ: രാധാമണി, സഹോദരി: ആശ വിജയകുമാർ.