കല്ലമ്പലം: വോട്ടെടുപ്പിന് പിന്നാലെ നാവായിക്കുളം കടമ്പാട്ടുകോണത്ത് ബി.ജെ.പി – സി.പി.എം സംഘര്‍ഷം. ബൂത്ത് ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി സി.പി.എമ്മും പ്രവര്‍ത്തകന്റെ വീടാക്രമിച്ച് ബൈക്ക് കത്തിച്ചതായി ബി.ജെ.പിയും ആരോപിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുപേരെ മര്‍ദ്ദിച്ചതായും പരിക്കേറ്റ സി.പി.എം പ്രവര്ത്തകന് വിശാഖിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കല്ലമ്പലം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സി.പി.എം പ്രവര്‍ത്തകര്‍ കടമ്പാട്ടുകോണം പാഞ്ചജന്യത്തില്‍ സന്തോഷിന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്നാണ് ബി.ജെ.പിയുടെ പരാതി. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീടിനു മുന്നിലിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പൊലീസില്‍ നല്കിയ പരാതിയില്‍ അവര്‍ ആരോപിച്ചു. ഉടയന്‍കാവ് ക്ഷേത്രത്തിന് നേരെ അക്രമം നടന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പരാതികളില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കല്ലമ്പലം പോലീസ് വ്യക്തമാക്കി.
സ്വകാര്യ സ്ക്കൂളിലെ ഫീസ് വർദ്ധന രക്ഷാകർത്താക്കൾ പ്രതിഷേധത്തിൽ ….
[fb_plugin video href=”https://www.facebook.com/107537280788553/videos/1827266824104880″ ]