നെയ്യാറ്റിൻകര റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം

നെയ്യാറ്റിൻക മോഷണത്തിനിടെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അതിയന്നൂർ വെൺപകൽ മഞ്ഞക്കോട് മേലെ പുത്തൻവീട്ടിൽ റോസമ്മ ടീച്ചറെ(70) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മഞ്ഞക്കോട് പുളിച്ചിമാവുനിന്ന വീട്ടിൽ ബിജു എന്ന ബിജുകുമാറിനാണ്(36) നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.സുബാഷ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചത്. കേസിലെ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൂടാനായിട്ടില്ല.

2005 ഏപ്രിൽ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. റോസമ്മ ടീച്ചർ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. റോസമ്മ ടീച്ചറുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ഒന്നാം പ്രതി ബിജു. സാധാരണ റോസമ്മയ്ക്ക് സഹോദരിയുടെ മകൾ മേരിയാണ് രാത്രിയിൽ കൂട്ടുകിടക്കുന്നത്. സംഭവദിവസം മേരി കൂട്ടുകിടക്കാൻ പോയില്ലെന്നറിഞ്ഞ് ബിജുവും പ്രമോദും ചേർന്ന് മോഷണം നടത്തുന്നതിനിടെയാണ് റോസമ്മ ടീച്ചറെ കൊലപ്പെടുത്തിയത്.




മോഷണശ്രമത്തിനിടെ പ്രതികൾ തുണികൊണ്ട് വായിലും മൂക്കിലും അമർത്തി ശ്വാസംമുട്ടിപ്പിച്ചാണ് റോസമ്മ ടീച്ചറെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലെ അലമാരയിലുണ്ടായിരുന്ന അൻപതിനായിരം രൂപയും മുപ്പത്തയ്യായിരം രൂപ വിലയുള്ള സ്വർണാഭരണങ്ങളും കവരുകയായിരുന്നു. തുടർന്ന് മുൻവശത്തെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിൻകര സി.ഐ.മാരായ സി.ജി.സുരേഷ്‌കുമാർ, എം.അനിൽകുമാർ എന്നിവർ അന്വേഷണം നടത്തിയാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ, എസ്.എസ്.സജുമോൻ, ബി.ബനഡിക്ട് എന്നിവർ ഹാജരായി.




[ap_social facebook=”http://facebook.com/varthatrivandrumonline/”]

ഇന്നലെ പെയ്ത മഴയിലും കിള്ളിയാർ കരകവിഞ്ഞില്ല

https://www.facebook.com/varthatrivandrumonline/videos/2603124413262327/

 

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!