തിരുവനന്തപുരം: തിരുവനന്തപുരം മുറിഞ്ഞപാലത്തു നിന്ന് ബൈക്ക് മോഷണം നടത്തിയ പ്രതിയെ മെഡിക്കൽകോളേജ് പോലീസ് 4 വർഷത്തിന് ശേഷം പിടികൂടി. ആര്യങ്കോട് പാറക്കടവ് മണ്ണടിവീട്ടിൽ മനോജ്‌കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. മാണിക്കൽ ഇടത്തറ കളിവിളാകത്ത് വീട്ടിൽ സോമലാലിന്റെ ബൈക്ക് ആണ് 2016 ഇൽ മുറിഞ്ഞപാലം പൊട്ടക്കുഴി ഭാഗത്തു നിന്ന് മോഷണം പോയത്. 2016 ഇൽ മോഷണം പോയ ബൈക്കിനെ കുറിച്ച് മെഡിക്കൽകോളേജ് പോലീസ് പുനരന്വേഷണം നടത്തിയതിനെ തുടർന്ന് കള്ളിക്കാട് വീരണക്കാവ് ഭാഗത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം തെളിയാതെ കിടന്ന കേസുകൾ പുനരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പഴയ വാഹന കേസ് തെളിയിക്കപ്പെട്ടത്. മെഡിക്കൽ കോളേജ് എസ് എച് ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
സ്വകാര്യ സ്ക്കൂളിലെ ഫീസ് വർദ്ധന രക്ഷാകർത്താക്കൾ പ്രതിഷേധത്തിൽ ….
[fb_plugin video href=”https://www.facebook.com/107537280788553/videos/1827266824104880″ ]