തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് ഡെപ്പ്യുട്ടി കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നേമം ജംഗ്ഷനിൽ നിന്നും 650 നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടി ക്കണ്ണൻ എന്ന കണ്ണനെ അറസ്റ്റ് ചെയ്ത് എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് ഒരു എൻ ഡി പി എസ് കേസ് കണ്ടെടുത്തു.ടി കേസ് ഈ ഓഫീസിൽ എൻ.ഡി.പി. എസ്സ് സി.ആർ 14/2020 ആയി രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ആഫീസർ റ്റി.ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.