നെടുമങ്ങാട് :അനധികൃതമായി വില്പനക്ക് വെച്ചിരുന്ന മദ്യവുമായി നെടുമങ്ങാട് പത്താംകല്ല് സ്വദേശിയെ നെടുമങ്ങാട് എക്സ്സൈസ് പിടികൂടി. ഡ്രൈ ഡേ ഭാഗമായി ഭാഗമായി നെടുമങ്ങാട് റെയ്ഞ്ച് പാർട്ടി ഇൻസ്പെക്ടറുടെ നിർദേശനുസരണം പി. ഓ ഷഹാബുദീനും പാർട്ടിയും നെടുമങ്ങാട് ടൗണിൽ നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസിന്റെ ഭാഗത്തു നിന്നും KL-21. N-6237എന്ന ബൈക്കിൽ IMFL വില്പന നടത്തി വന്ന കുറ്റത്തിന് പത്താംകല്ല് സ്വദേശി തൻസീർ ആണ് പിടിയിലായത്. ഇയാൾക്ക് എതിരെ ഒരു അബ്കാരി കേസ് എടുത്തു. റെയ്ഡിൽ പി. ഓ ബിജു കുമാർ, സി.ഇ. ഒ പ്രശാന്ത്, ഡബ്ലിയു. സി.ഇ.ഒ സുമിത, ഡ്രൈവർ ഗോപി എന്നിവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/2613645602221188/