കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി

0
1113

തിരുവനന്തപുരം : കൊലപാതകകേസിലും അടിപിടി കേസുകളിലും ജയിൽശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷം കാറിൽ കഞ്ചാവുമായി പോകുമ്പോൾ എക്‌സൈസിന്റെ പിടിയിലായി. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാൾ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ് പെടുത്തി.




കോവളം തൊഴുത്തിൽ സ്വദേശി സഫീർ ഖാനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 25 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. പയറ്റുവിള, ഇടുക്കി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആളുകളെ വെട്ടികൊലപ്പെടുത്തിയതടക്കം ഇരുപത്തഞ്ചോളം കേസുകളിൽ ഇയാൾ പ്രതി ആയിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.



ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്‌സ്

[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]