ആറ്റിങ്ങൽ: ചിറ്റാറ്റിൻകര കണ്ണങ്കരകോണം, കവിതാലയം വീട്ടിൽ അഭിലാഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചിറ്റാറ്റിൻകര കണ്ണങ്കര കോണം ചരുവിള വീട്ടിൽ വേലായുധൻ ആശാരിയുടെ മകൻ സുരേഷ് കുമാർ(ബിജു 46) നെ അറസ്റ്റ് ചെയ്തു. അഭിലാഷിന്റെ മാതാപിതാക്കളെ സുരേഷ് ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് പ്രതി അഭിലാഷിനെ ആക്രമിച്ചത്.
ആറ്റിങ്ങൽ ഡിവൈഎസ്പി. എസ് വൈ സുരേഷിൻറെ നിർദേശാനുസരണം ആറ്റിങ്ങൽ ISHO എസ്. ഷാജി, SI. സനൂജ്, SI. ജോയ്, CPO. അനീഷ്, സിയാസ്, നിറാസ്, ബാലു, ഷമീർ എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്തു കോടതി മുമ്പാകെ ഹാജരാക്കി.